ഏതാണ്ട് ഇരുപത് വർഷങ്ങൾക്കു മുമ്പ് ”മാലോകർക്കു മുത്തപ്പനെക്കുറിച്ചറിയാൻ എഴുതണം” എന്നു ശ്രീ മുത്തപ്പൻ എന്നോട് കല്പിച്ചു. ”മുത്തപ്പന്റെ അനുഗ്രഹമുണ്ടെങ്കിൽ ആകാം” എന്ന് മറുപടി. ”എഴുതാൻ തുടങ്ങുമ്പോൾ തോന്നാത്തത് തോന്നിച്ചുതരും മുത്തപ്പൻ” എന്ന് ഭഗവാൻ ഉറപ്പും നൽകി.
ആ അരുളപ്പാടിനുശേഷം ഞാൻ ”ഇന്റർഫേസ് വിത്ത് ഗോഡ് എ റിയാലിറ്റി (ഈശ്വരനുമായി മുഖാമുഖം ഒരു യാഥാർത്ഥ്യം)” എന്ന പേരിൽ ഒരു ലേഖനം 1997 ജനുവരി 4 ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് എന്ന ഇംഗ്ളീഷ് ദിനപ്പത്രത്തിൽ എഴുതി. എക്‌സ്പ്രസ് കുടുംബത്തിലെ സമകാലിക മലയാളം വാരികയിൽ 1997 ജൂലൈ 4ന് ”സാന്ത്വനമായി മുത്തപ്പൻ” എന്ന ലേഖനവും പ്രസിദ്ധീകരിച്ചു. രണ്ടായിരത്തി രണ്ട് മാർച്ച് 26 ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ വച്ച് www.srimuthappan.org എന്ന ഒരു വെബ്‌സൈറ്റ് കുന്നത്തൂർപാടി ദേവസ്ഥാനം പാരമ്പര്യ ട്രസ്റ്റിയായ ശ്രീ കുഞ്ഞിരാമൻ നായനാർ ഉദ്ഘാടനം ചെയ്തു. മലയാളത്തിൽ ”സാന്ത്വനമായി ശ്രീ മുത്തപ്പൻ” എന്ന പേരിൽ ഒരു പുസ്തകം കൂടി പ്രസിദ്ധീകരിച്ചു.
ആലുവ പെൻ ബുക്‌സ് പ്രസിദ്ധീകരിച്ച ആദ്യ പതിപ്പിന്റെ 2000 കോപ്പികളും തീർന്നു. കുന്നത്തൂർപാടി ദേവസ്ഥാനം പാരമ്പര്യ ട്രസ്റ്റി ശ്രീ കുഞ്ഞിരാമൻ നായനാരുടെ അനുഗ്രഹത്തോടെ രണ്ടാം പതിപ്പ് 2023ൽ പ്രസിദ്ധീകരിച്ചു.
കാലോചിതമായ മാറ്റങ്ങളും ഫലപ്രദമായ പുതിയ വിവരങ്ങളും ചിത്രങ്ങളും സമ്പർക്കത്തിനുള്ള പുതിയ ഫോൺ നമ്പരുകളും പുതുക്കിയ വഴിപാടു വിവരങ്ങളുമടങ്ങുന്ന പരിഷ്‌കരിച്ച രണ്ടാം പതിപ്പിനും നല്ല പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നു. ആ രണ്ടാം പതിപ്പിന്റെ ഒരു സംക്ഷിപ്ത വിവരണമാണ് ഈ വെബ്‌സൈറ്റ്.
പുസ്തകം ലഭിക്കുന്നതിന് 9447916529 എന്ന നമ്പരിലേക്ക് ഗൂഗ്ൾ പേ ചെയ്ത രസീതോടെ അഡ്രസും ഫോൺ നമ്പരും വാട്‌സ്അപ് ചെയ്യുക
എല്ലാവർക്കു ശ്രീമുത്തപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ.
എം. രാജശേഖര പണിക്കർ
2024 ഡിസംബർ 17