എം. രാജശേഖര പണിക്കർ

എറണാകുളം ജില്ലയിലെ കൂവപ്പടി ഗ്രാമത്തിൽ തെക്കിനേത്ത് പാർവ്വതി മന്ദിരത്തിൽ മാധവൻ കർത്താവിന്റേയും പാർവ്വതി കുഞ്ഞമ്മയുടേയും മകനായി 1950 നവംബർ 22ന് ജനനം.

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ. ഇംഗ്ളീഷ് ദിനപ്പത്രം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ 33 വർഷം. സീനിയർ സബ് എഡിറ്ററായിരുന്നു. ദി സൺഡേ ഇന്ത്യൻ മാഗസിനിൽ ആറു വർഷം സീനിയർ എഡിറ്റർ. ഹിന്ദുസ്ഥാൻ സമാചാർ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. വിശ്വസംവാദകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ.

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ. ഇംഗ്ളീഷ് ദിനപ്പത്രം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ 33 വർഷം. സീനിയർ സബ് എഡിറ്ററായിരുന്നു. ദി സൺഡേ ഇന്ത്യൻ മാഗസിനിൽ ആറു വർഷം സീനിയർ എഡിറ്റർ. ഹിന്ദുസ്ഥാൻ സമാചാർ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. വിശ്വസംവാദകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ.

2014 മുതൽ ചിതി മലയാളം മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ. 

രാഷ്ട്രീയ സ്വയംസേവക സംഘം, തപസ്യ കലാസാഹിത്യ വേദി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനം.

1975-ൽ ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥക്കെതിരെ ലോകസംഘർഷ സമിതിയുടെ ആഹ്വാനപ്രകാരം സപ്തസ്വാതന്ത്യങ്ങൾക്കായി സമരം നയിച്ച കേരളത്തിലെ ഒരേയൊരു മാദ്ധ്യമപ്രവർത്തകൻ. അന്ന് പോലീസ് മർദ്ദനത്തിനു വിധേയനായി. ഡിഐഎസ്ആർ അതുസരിച്ച് രണ്ടരമാസം എറണാകുളം സബ് ജയിലിൽ. അതോടെ ജോലി പോയി. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിൽ വന്ന ജനതാസർക്കാരിന്റെ തീരുമാനത്തേത്തുടർന്ന് ഒന്നരവർഷത്തിനുശേഷം വീണ്ടും ജോലിയിൽ. അടിയന്തരാവസ്ഥ സമരസേനാനികളുടെ ക്ഷേമത്തിനായി രൂപംകൊണ്ട അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് എന്ന സംഘടനയുടെ സ്ഥാപക ഉപാദ്ധ്യക്ഷൻ ആയിരുന്നു. പിന്നീട് അദ്ധ്യക്ഷനും രക്ഷാധികാരിയുമായി.

സാന്ത്വനമായി ശ്രീ മുത്തപ്പൻ എന്ന പുസ്തകത്തിനു പുറമേ ശ്രീ അയ്യപ്പൻ, തത്ത്വമസിയിലേക്കൊരു തീർഥയാത്ര എന്ന കൃതി ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലുമായി പ്രസിദ്ധീകരിച്ചു. ശ്രീ കാവാലം ശശികുമാർ, ശ്രീ ടി. സതീശൻ എന്നിവരോടൊപ്പം ബുദ്ധ ബുക്‌സ് പ്രസിദ്ധീകരിച്ച വിവേകാനന്ദശില – തപസ്സും പോരാട്ടവും എന്ന കൃതി രചിച്ചു. ആർഷസമാജം പ്രസിദ്ധീകരിച്ച ശ്രുതിയുടെ ഒരു പരാവർത്തനത്തിന്റെ കഥ (Story of a Reversion) ഉൾപെടെ ഏതാനും കൃതികളുടെ പരിഭാഷ നിർവഹിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്.

ഭാര്യ: വത്സല, നേഴ്സിംങ് ഓഫീസർ (റിട്ട.)

മക്കൾ:

ആർ. രാജീവ്, ആർപി ടാറ്റൂസ്, തൃക്കാക്കര

ആർ ജയശങ്കർ, സോഫ്റ്റ്വെയർ എഞ്ചിനീയർ

മരുമക്കൾ: ശ്രീ വിദ്യ, എച്ച്ആർ മാനേജർ, ചിത്ര, സോഫ്റ്റ്വെയർ കൺസൾട്ടന്റ്

പേരക്കുട്ടികൾ: ആർ. ആര്യനാഥ്, ആർ. കാശിനാഥ്, ശ്രിയ ജയശങ്കർ, ഋഷിത് ജയശങ്കർ

മേൽവിലാസം:

എം. രാജശേഖര പണിക്കർ

തെക്കിനേത്ത് പാർവ്വതീ മന്ദിരം,

കൂവപ്പടി പി.ഒ.,

എറണാകുളം ജില്ല,

പിൻ: 683544

ഫോൺ : +91-9447916529, +91-8606643112