കൈകൂപ്പി കണ്ണീരണിഞ്ഞു ഭക്തജനങ്ങൾ അവരുടെ ദുഃഖദുരിതങ്ങളുടെ, പരിഭവങ്ങളുടെ, പരാതികളുടെ, സംശയങ്ങളുടെ, ആഗ്രഹങ്ങളുടെ കെട്ടഴിക്കുന്നു. മനസ്സുവായിച്ച് കൃത്യതയോടെ അവിടുന്ന് പ്രതികരിക്കുന്നു. പിരിമുറുക്കങ്ങൾ അയഞ്ഞു, ഉത്തരങ്ങൾ ലഭിച്ചു, ആഗ്രഹങ്ങൾ നിറവേറി, അവർ സംതൃപ്തിയോടെ മടങ്ങുന്നു.

ഈശ്വരനും ഭക്തനും തമ്മിലുള്ള ഈ മുഖാമുഖമാണ് മുത്തപ്പൻ ആരാധനയുടെ അന്തഃസത്ത. ഒരു പക്ഷേ ദൈവവുമായി ഇത്ര സാമീപ്യം മറ്റൊരിടത്തുമില്ല. വിഗ്രഹങ്ങൾക്കും വെളിച്ചപ്പാടിനും മുമ്പിൽ ആഗ്രഹങ്ങളും അവശതകളും അവർ കേൾക്കുന്നു എന്ന വിശ്വാസത്തിൽ പറയുകയാണ് ആരാധനാലയങ്ങളിൽ. എന്നാലിവിടെ ഈശ്വരനെ സ്പർശിക്കാം, ഈശ്വരനോടു സംസാരിക്കാം, മറുപടി കേൾക്കാം. ഭൗതികവും ആദ്ധ്യാത്മികവുമായ പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കുകയും ചെയ്യും. ഇവിടെ ദൈവം അരൂപിയായ സങ്കല്പമല്ല, യാഥാർത്ഥ്യമാണ്.

ഭഗവാൻ ശ്രീ മുത്തപ്പന്റെ സന്നിധിയിൽ എല്ലാവരും അനുഗൃഹീതരാണ്.

(അധികവായനക്ക് പുസ്തകം കാണുക)