എരുവേശ്ശി മടപ്പുരക്കും കുന്നത്തൂർപാടിക്കും പറശ്ശിനി മടപ്പുരക്കും ഏറ്റവും അടുത്തുളള വിമാനത്താവളം കണ്ണൂർ വിമാനത്താവളമാണ്.

കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് ശ്രീകണ്ഠാപുരം, പയ്യാവൂർ വഴി ചുണ്ടപ്പറമ്പിൽനിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീമുത്തപ്പൻ ജന്മസ്ഥാനമായ ശ്രീമുത്തപ്പൻ ജന്മസ്ഥാനം എരുവേശ്ശി മടപ്പുരയിൽ എത്തിച്ചേരാം. ബസ്സിൽ വരുന്നവർക്ക് ശ്രീകണ്ഠാപുരത്തുനിന്ന് എരിവേശ്ശി വഴിയുള്ള ചെമ്പേരി ബസ്സിൽ ജന്മസ്ഥാനത്ത് എത്തിച്ചേരാം.

ബംഗ്‌ളൂരു-മടിക്കേരി വിരാജ്‌പേട്ട വഴി ഇരിട്ടിയിൽ നിന്നു തളിപ്പറമ്പിലേക്കു പോകുന്ന സ്റ്റേയ്റ്റ്  ഹൈവേയിൽ ശ്രീകണ്ഠപുരം പയ്യാവൂർ വഴി കുന്നത്തൂർപാടിയിലെത്താം.

മംഗലാപുരത്തുനിന്നും കോഴിക്കോടുനിന്നും വരുന്നവർക്ക് തളിപ്പറമ്പ് ദേശീയപാത 17 ൽ നിന്നും ശ്രീകണ്ഠപുരം പയ്യാവൂർ വഴി പാടിയിലെത്താം. ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ കണ്ണൂരും, പയ്യന്നൂരുമാണ്. (തളിപ്പറമ്പ് – പാടി 37 കിലോമീറ്റർ)

കണ്ണൂർ നഗരത്തിൽനിന്നും 20 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 10 കിലോമീറ്ററും അകലമുണ്ട് പറശ്ശിനിക്കടവ് മടപ്പുരയിലേക്ക്. കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിലെ ധർമ്മശാലയിൽ നിന്നും മടപ്പുരയിലേക്ക് 4.5 കിലോ മീറ്ററാണ് ദൂരം.