മടപ്പുരകളിൽ (ആരാധനാലയം) പൂജ ചെയ്യുന്നവരാണ് മടയന്മാർ. പാടിയിൽ ചന്ദനും, കോമരവുമാണ് പൂജാരികൾ. പറശ്ശിനിക്കടവ് മടപ്പുരയിൽ ആ സ്ഥാനം മടയനും കലശക്കാരനുമാണ്. കാഞ്ഞിരമരത്തിൽ തറച്ചുനിന്ന ദിവ്യതേജസ്സാർന്ന അസ്ത്രം കണ്ടതു വണ്ണാനും ആദ്യത്തെ പൂജ നടത്തിയത് കുന്നുമ്മേൽ കാരണവരുമായിരുന്നല്ലോ. മടപ്പുരകെട്ടി മുത്തപ്പസേവ ആരംഭിച്ച് അദ്ദേഹം ആദ്യത്തെ മടയനായി. ആ ശ്രേഷ്ഠ പരമ്പരയിലെ ഇന്നത്തെ മടയനാണ് ശ്രീ പി.എം. സതീശൻ മടയൻ. മടയൻ തന്നെയാണ് ട്രസ്റ്റിയും ജനറൽ മാനേജരും.

(അധികവായനക്ക് പുസ്തകം കാണുക)